Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gates

Kozhikode

ക​ർ​ഷ​ക​ർ നി​ർ​മി​ച്ച ക​മ്പി​വേ​ലി​യു​ടെ ഗേ​റ്റു​ക​ൾ മ​ദ്യ​പസം​ഘം ത​ക​ര്‍​ത്തു

കാ​ക്കൂ​ർ: കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​ൽ നി​ന്ന് കൃ​ഷി​യി​ട​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ ക​ർ​ഷ​ക​ർ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ക​മ്പി​വേ​ലി​യു​ടെ ഗേ​റ്റു​ക​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​ക​ർ​ത്തു.

കാ​ക്കൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ആ​റ് വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന കു​ട്ട​മ്പൂ​ർ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക്ക് സ​മീ​പ​ത്തെ വ​യ​ലി​ലാ​ണ് സം​ഭ​വം.​ഇ​രു​പ​തോ​ളം ക​ർ​ഷ​ക​ർ ചേ​ർ​ന്ന് സ്വ​ന്തം ചെ​ല​വി​ൽ സ്ഥാ​പി​ച്ച ക​മ്പി​വേ​ലി​യു​ടെ പ്ര​ധാ​ന ക​വാ​ട​ങ്ങ​ളാ​ണ് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന അ​ഞ്ചം​ഗ​സം​ഘം അ​ടി​ച്ചു​ത​ക​ർ​ത്ത​ത്.​പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ൽ കൃ​ഷി ചെ​യ്ത് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ക​ർ​ഷ​ക​രാ​ണ് ഇ​തു​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ക​വാ​ട​ങ്ങ​ൾ ത​ക​ർ​ന്ന​തോ​ടെ കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ വ​യ​ലി​ലേ​ക്ക് ക​യ​റി കൃ​ഷി ന​ശി​പ്പി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.

പ്ര​ദേ​ശ​ത്ത് രാ​പ്പ​ക​ൽ ഭേ​ദ​മ​ന്യേ മ​ദ്യ​പാ​ന​വും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും വ്യാ​പ​ക​മാ​ണെ​ന്നും ഇ​തു​മൂ​ലം സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ര്‍ ക​ർ​ഷ​ക​ർ ഭ​യ​പ്പാ​ടോ​ടെ​യാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.
ക​മ്പി​വേ​ലി ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up